കോഴിക്കോട്: നാടകകൃത്തും സംവിധായകനുമായ ആഹ്വാന്‍ സെബാസ്റ്റിയനെ നാടകപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും യോഗം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ 12ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുന്‍ എം.എല്‍.എ എ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജനങ്ങളില്‍ നിന്ന് നാടകത്തെ അകറ്റുന്ന പരിഷ്‌കാരങ്ങളെ നിശിതമായി വിമര്‍ശിച്ച കലാകാരനായിരുന്നു ആഹ്വാന്‍ സെബാസ്റ്റ്യനെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. നാടകനടന്‍ എം.എം മഠത്തിലിന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പുരസ്‌കാരം പ്രദീപ്കുമാര്‍ സമ്മാനിച്ചു. ടി.വി ബാലന്‍, ഡോ. യു ഹേമന്ത്കുമാര്‍, റങ്കൂണ്‍ റഹ്്മാന്‍, സന്തോഷ് പാലക്കട, പി.എച്ച് താഹ, കെ.പി അശോക്്കുമാര്‍, കെ. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് റങ്കൂണ്‍ റഹ്്മാന്റെ ഇങ്ങളായി ഇങ്ങളുടെ പാടായി എന്ന നാടകം അരങ്ങേറി.