Friday, June 20, 2025

ആസിഡ് കലര്‍ന്ന പാനീയം കുടിച്ച് 11 കാരന്റെ വൃക്കകള്‍ നിലച്ചു

Must Read

നാഗര്‍കോവില്‍: സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച് പതിനൊന്നുകാരന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു.കളിയിക്കാവിള കൊല്ലങ്കോടിനു സമീപം അതംകട് മായാകൃഷ്ണസ്വാമി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി മെതുകുമ്മല്‍
നുള്ളിക്കാട്ടില്‍ സുനിലിന്റേയും സോഫിയുടെയും മകന്‍ അശ്വിനാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ആസിഡ് ചെന്ന് പൊള്ളലേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.സെപ്റ്റംബര്‍ 24നാണ് സംഭവം.പരീക്ഷ എഴുതിയ ശേഷം സ്‌കൂളിലെ ശുചിമുറിയില്‍ പോയി മടങ്ങുകയായിരുന്ന തനിക്ക് ഒരു വിദ്യാര്‍ഥി ശീതളപാനീയം നല്‍കിയെന്ന് കുട്ടി പറയുന്നു.രുചിവ്യത്യാസം തോന്നി കുറച്ചേ കുടിച്ചുള്ളുവെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും പിറ്റേന്ന പനി ബാധിച്ച കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി.രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന,ഛര്‍ദ്ദി,ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുവൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കി.അന്നനാളം,കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

അതേസ്‌കൂളിലെ വിദ്യാര്‍ഥിയാണ് അശ്വിന് ശീതളപാനീയം നല്‍കിയതെന്നും അശ്വിന് ഈ കുട്ടിയെ തിരിച്ചറിയാനാവുമെന്നും ബന്ധുക്കള്‍ പറയുന്നു.ജീവന്‍ അപകടത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ആസിഡ് കലര്‍ന്ന ശീതളപാനീയം നല്‍കിയതിന് എ.പി.സി 328-ാം വകുപ്പ് പ്രകാരം കളിയിക്കാവിള പോലീസ് ക്‌സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img