Friday, June 20, 2025

ആസാദ് കശ്മീര്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ : വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ജലീല്‍

Must Read

തിരുവനന്തപുരം: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍. നിലവില്‍ ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിലാണ് ജലീല്‍, സമൂഹമാധ്യമത്തില്‍ പങ്കുവച്ച യാത്രയുമായി ബന്ധപ്പെട്ട കുറിപ്പില്‍ ഉപയോഗിച്ച പാക്കിസ്ഥാന്‍ പിടിച്ചെടുത്ത ഭാഗം ‘ആസാദ് കശ്മീര്‍’, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളാണ് വിവാദമായത്. തുടര്‍ന്നാണ് ജലീലിന്റെ വിശദീകരണം. ആസാദ് കശ്മീര്‍ എന്ന് ഇന്‍വര്‍ട്ടഡ് കോമയിലാണ് എഴുതിയിട്ടുള്ളത് . അതിന്റെ അര്‍ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ജലീല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അതേസമയം, ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന വിവാദ പരാമര്‍ശത്തില്‍ ജലീല്‍ വിശദീകരണം നല്‍കിയിട്ടില്ല.കശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട പുതിയ കുറിപ്പിലാണ് കഴിഞ്ഞ ദിവസം വിവാദമായ പരാമര്‍ശത്തെക്കുറിച്ച് ജലീല്‍ വിശദീകരിച്ചത്.

നേരത്തേയുള്ള കുറിപ്പില്‍ ”ജമ്മുവും കാശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍. പാക്കിസ്ഥാനോടു ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍’ എന്നറിയപ്പെട്ടു. പാക്കിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാ ഉള്‍ ഹഖ് പാക്കിസ്ഥാന്‍ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാക്കിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക് അധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.”എന്നിങ്ങനെയാണ് പരാമര്‍ശിച്ചിരുന്നത്.

ജലീലിനെതിരെ രാജ്യദ്രോഹക്കേസെടുക്കണമെന്നും എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നുമാവശ്യപ്പെട്ട് കെ.സുരേന്ദ്രനും വി.മുരളീധരനുമടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img