Wednesday, June 18, 2025

ആശാകിരണ്‍ സ്‌കൂളിന് വ്യായാമ ഉപകരണങ്ങള്‍ നല്‍കി

Must Read

കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപമുള്ള ആശാ കിരണ്‍ സ്‌പെഷ്യല്‍ സകൂളിന് ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ചിന്റെ നേതൃത്വത്തില്‍ എന്‍ഡുറന്‍സ് ബൂസ്റ്റിംഗ് എക്‌സര്‍സൈസ് മെഷീന്‍ സമ്മാനിച്ചു. നഗരത്തിലെ പാലിയേറ്റീവ് സെന്ററുകള്‍ , ആശുപത്രികള്‍ , മെഡിക്കല്‍ കോളേജ് ,ഐ എന്‍ സി എച്ച് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് 4,50,000 രൂപയുടെ
1800 ബോട്ടില്‍ സാനിറ്റൈസര്‍ വിതരണ ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ലയന്‍സ് ക്ലബഗവര്‍ണര്‍ ടി കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. മികച്ച സേവന പ്രവര്‍ത്തനം നടത്തിയ റവാബി ട്രാവല്‍സ് എം.ഡി അബ്ദുല്‍ സത്താറിനെ ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പൊന്നാട അണിയിച്ചു. ചടങ്ങില്‍ ഫാദര്‍ ജോണി കൊച്ചുതാഴം, സജീവ് കുമാര്‍ ,സാംസണ്‍ എം ജോണ്‍, അബ്ദുള്‍ കബീര്‍, അബ്ദുല്‍ സത്താര്‍, സന്തോഷ് കുമാര്‍, രജീഷ് ഇ,സുരേഷ് കുമാര്‍,പ്രേംകുമാര്‍,രവിഗുപ്ത പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img