ഡോ. ബി. ഇക്ബാല്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നും പുതിയ കൊറോണാ വൈറസ് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സ്വാഭാവികമായും വലിയ ആശങ്കകളുയര്‍ത്തിയിരിക്കയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ നിന്നും നൂറിനടുത്തും ബോട്ട്‌സ്വാന , ഹോങ്കോങ് , ബ്രിട്ടന്‍ , ബെല്‍ജിയം, ഡന്മാര്‍ക്ക്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഒന്നുവീതവും ഒമിക്രോണ്‍ കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലോകാരോഗ്യസംഘടനയുടെ സാങ്കേതിക ഉപദേശകസമിതി എത്തിയിട്ടുള്ള നിഗമനം ഇതിനു മുമ്പുള്ള വകഭേദങ്ങളെക്കാള്‍ ഒമിക്രോണ്‍ വകഭേദത്തിന് രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ്. ഒമിക്രോണ്‍ വകഭേദത്തിന് ഇപ്പോള്‍ നല്‍കിവരുന്ന വാക്‌സിനുകളെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ സ്വഭാവങ്ങള്‍ ലോകാരോഗ്യസംഘന നിരന്തരം നിരീക്ഷിച്ച് വരികയാണ്. പുതിയ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാം. അതുവരെ അമിതഭയം ഒഴിവാക്കി കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കണം.
കൊവിഡ് പ്രോട്ടോകോളുകള്‍ (മാസ്‌ക് ധാരണം, ചെറുതും വലുതുമയ ആള്‍കൂട്ടം ഒഴിവാക്കല്‍, ശരീരദൂരം പാലിക്കല്‍, ആവര്‍ത്തിച്ച് കൈകകഴുകല്‍) കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കുകയും വേണം.
വിദേശത്ത് നിന്ന് വരുന്നവര്‍ പോസിറ്റീവ് ആണെങ്കില്‍ പുതിയ വകഭേദം മൂലമാണോ രോഗം എന്നറിയാന്‍ വൈറസി ജീനോം സ്വീക്വന്‍സിങ് നിര്‍ബന്ധമായും നടത്തേണ്ടതാണ്, എന്തായാലും പരിഭ്രാന്തി വേണ്ട.