ലീഡര്‍ഷിപ്പ് ലക്ചര്‍ സീരിസിന്റെ ഭാഗമായാണ് സംവാദം
ദുബൈ: പ്രശസ്ത ഇന്ത്യന്‍ ഗായകനും വോളിബുഡ് സംഗീത സംവിധായകനുമായ ശേഖര്‍ റവ്ജിയാനി ദുബൈയിലെ ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സ്‌കൂള്‍ നടപ്പിലാക്കുന്ന ലീഡര്‍ഷിപ്പ് ലക്ചര്‍ സീരിസിന്റെ ഭാഗമായെത്തിയ ശേഖറിനെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചാണ് കുട്ടികള്‍ സ്വാഗതം ചെയ്തത്.

ഒരു വിദ്യാഭ്യാസ സ്ഥാപനവും സംഗീതജ്ഞനും കേന്ദ്രീകൃതമായ പരിപാടിയെ പരിപോഷിപ്പിക്കുന്നതിനായി ഒത്തുചേരുന്നത് ഇതാദ്യമാണ്.
2020-ല്‍ പദ്ധതി ആരംഭിച്ചതുമുതല്‍, ശേഖര്‍ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളും ഭാവികാല സാങ്കേതികവിദ്യയും ഉപയോഗിച്ച് സംഗീത മേഖലയില്‍ യുവ പ്രതിഭകളെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്ലോബല്‍ സ്‌കൂളിന്റെ ലോകമെമ്പാടുമുള്ള 26 കാമ്പസുകളിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. നിലവില്‍ 30-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മെന്റര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ പ്രതിഭകളെ കണ്ടെത്താനാകുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്ന നൂതന വിദ്യാഭ്യാസത്തിലെ മികച്ച വിപുലീകരണമാണിത്. 15,000-ത്തോളം വരുന്ന പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കുകയാണ് പദ്ധതിയുടെ ഉദ്യേശം.
ശേഖറിന്റെ സന്ദര്‍ശനം, വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള നേതൃത്വപാടവം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.