Thursday, June 19, 2025

ആവേശമായി ജെ സി ഐ – മലബാര്‍ റൈഡേര്‍സ് ഡ്യൂത്ത്വലോണ്‍

Must Read

കോഴിക്കോട് : ജെ സി ഐ ദേശീയ വാരാഘോഷത്തിന്റെ ഭാഗമായി ജെ സി ഐ കാലിക്കറ്റ്, ടീം മലബാര്‍ റൈഡേര്‍സിന്റെ സഹകരണത്തോടെ ഡ്യൂത്ത്വലോണ്‍ സംഘടിപ്പിച്ചു.സൗത്ത് ബീച്ച് പുളിഞ്ചോട് ജംഗ്ഷനില്‍ നിന്നും കോതി പാലം വരെ 4 കിലോമീറ്റര്‍ നടത്തവും തുടര്‍ന്ന് പുതിയാപ്പ ബീച്ച് വരെ 16 കിലോമീറ്റര്‍ വരെ സൈക്ലിംഗും ഉള്‍പ്പെടുത്തിയാണ് ഡ്വത്ത്വ ലോണ്‍ , ഇന്റര്‍ നാഷണല്‍ ക്വിക്ക് ബോക്സിങ് ചാമ്പ്യന്‍ ഗോള്‍ഡ് മെഡലിസ്റ്റ് – പ്രവീണ്‍ രാജ് കുന്നത്ത് ഡ്വാത്ത്വലോണ്‍ന്റെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു.

47 മിനിറ്റ് .26 സെക്കറ്റ് കൊണ്ട് റൈഡ് ചെയ്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ് റോഷന്‍ ഒന്നാം സ്ഥാനം – 8000 രൂപ, 48 മിനിറ്റ് 50 സെക്കന്റ് കൊണ്ട് റൈഡ് ചെയ്ത പാലക്കാട് സ്വദേശി ഡേ. ജിന്‍സ് വര്‍ക്കി രണ്ടാം സ്ഥാനം – 4000 രൂപയും 49 മിനിറ്റ് 12 സെക്കന്റ് കൊണ്ട് റൈഡ് ചെയ്ത പരപ്പനങ്ങാടി സ്വദേശി ടി മുജ്മില്‍ മൂന്നാം സ്ഥാനം – 2000 രൂപയും കരസ്ഥമാക്കി.

ചടങ്ങില്‍ പ്രശസ്ത കായിക താരം ഐയണ്‍മേന്‍ നസീഫ് അലിയെ ആദരിച്ചു. ഷെരീഫ് ഗ്രിലാക്സ് , ഷെബീര്‍ ക്യൂബിക്സ് , ഷാഹുല്‍ ബോസ്‌ക്ക് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജെ സി ഐ കാലിക്കറ്റ് പ്രസിഡന്റ് – ജോഷി ജോസഫ് , ടീം മലബാര്‍ റൈഡേര്‍സ് സെക്രട്ടറി – കെ.കൃഷ്ണന്‍ കുട്ടി, ടി എം ആര്‍ മുന്‍ പ്രസിഡന്റ് – ഡോ. ജമീല്‍ സേഠ് , ജെ സി ഐ വീക്ക് ഡെ – കോര്‍ഡിനേറ്റര്‍ – ഷൈജി തോമസ് എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img