കോഴിക്കോട്: ആവിക്കല്‍ തോടിലെ മലിനജല സംസ്‌കരണപ്ലാന്റിനെ അനുകൂലിക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍.അതേസമയം,സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്ന കോര്‍പ്പറേഷന്‍ ഭരണ സമിതിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് ഭരണകക്ഷി നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഗരത്തിന് ആവശ്യമായ പദ്ധതിയായ സീവേജ് പ്ലാന്റ് ഡി.പി.ആറിലെ അവ്യക്തത നീങ്ങിയതിനുശേഷം സര്‍വകക്ഷി യോഗത്തില്‍ ധാരണയായതാണെന്നും ബി.ജെ.പി അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു.