Thursday, June 19, 2025

ആവിക്കല്‍തോട് സമരത്തിന് ഐക്യദാര്‍ഢ്യവുമായി യൂത്ത്‌ലീഗ്

Must Read

കോഴിക്കോട്: ജനവാസകേന്ദ്രത്തില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്ന ആവിക്കല്‍തോട് പ്രദേശത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത്‌ലീഗ്. യൂത്ത്‌ലീഗ് നോര്‍ത്ത് മണ്ഡലം സംഘടിപ്പിച്ച മനുഷ്യചങ്ങല പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍ മടവൂരും എത്തിയിരുന്നു. ആവിക്കല്‍തോട് നിവാസികളുടെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. പ്രദേശവാസികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന പദ്ധതിയില്‍ നിന്ന് കോര്‍പറേഷന്‍ പിന്‍മാറണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ സമരത്തിന് ജാതിയും മതവും ഇല്ല. നിലനില്‍പ്പാണ് പ്രശ്‌നം. സമരത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സി.പി.എം ശ്രമം നിന്ദ്യമാണ്. യൂത്ത്‌ലീഗ് നേതാക്കളായ ടി.പി.എം ജിഷാന്‍, ഷിബു മീരാന്‍, സുബൈര്‍, നിസാര്‍ തോപ്പയില്‍, സഫറി വെള്ളയില്‍, പി. ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.
വികസനത്തിന് ആരും എതിരല്ലെന്നും ജനങ്ങളുടെ പ്രയാസം കണക്കിലെടുക്കാതെ മുന്നോട്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പാലക്കണ്ടി അബ്ദുല്‍ലത്തീഫും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സൗഫിയ അനീഷ്, കെ. റംലത്ത്, സമരസമിതി നേതാക്കളായ ടി. ദാവൂദ്, ഇര്‍ഫാന്‍ ഹബീബ്, ജ്യോതി കാമ്പുറം എന്നിവരും പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img