Friday, June 20, 2025

ആവിക്കല്‍തോട് സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധം

Must Read

കോഴിക്കോട്: ജനസാന്ദ്രതയുള്ള ആവിക്കല്‍തോട് പ്രദേശത്ത് മലിനജല സംസ്‌കരണ പ്ലാന്റ് വരുന്നതിനെതിരെ സമരം നടത്തുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സി.പി.എം നിലപാടിനെതിരെ ജനകീയ സമരസമിതി പ്രതിഷേധിച്ചു. മാനാഞ്ചിറയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ടി.പി ചന്ദ്രശേഖരന്‍ കേസ് സത്യസന്ധമായി അന്വേഷിച്ചതിന്റെ പക കാരണമാണ് പി. മോഹനന്‍ കമ്മീഷണര്‍ എ. അക്ബറിനെ തേജോവധം ചെയ്യുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.സി ഉമേഷ്ബാബു പറഞ്ഞു.കടലോരനിവാസികള്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന സമരം സര്‍ക്കാര്‍ തീവ്രവാദി മുദ്ര നല്‍കുകയാണെങ്കില്‍ അത് അഭിമാനത്തോടെ കാണണം. അദ്ദേഹം പറഞ്ഞു. ജനവാസമേഖലയില്‍ ഇത്തരമൊരു പദ്ധതി സ്ഥാപിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു.
ജനകീയ സമരസമിതി ചെയര്‍മാന്‍ ടി. ദാവൂദ് അധ്യക്ഷനായി. മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി, ടി.പി.എം ജിഷാന്‍, സഫറി വെള്ളയില്‍, എം.കെ ഹംസ, പി. ഇസ്മായില്‍, കെ.പി ബാബു, കെ.പി പ്രകാശന്‍, ഡോ. ആസാദ്, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് കെ.സി ശോഭിത, കൗണ്‍സിലര്‍മാരായ സൗഫിയ അനീഷ്, കെ. റംലത്ത് പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img