Friday, June 20, 2025

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാലജാമ്യം നീട്ടി

Must Read

ന്യൂഡല്‍ഹി:ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്തംബര്‍ ഏഴ് വരെ നീട്ടി സുപ്രീം കോടതി ഉത്തരവ്.ഉത്തര്‍പ്രദേശിലെ സിതാപുരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ സുബൈറിന്റെ ജാമ്യം നിലനില്‍ക്കുമെന്ന് അറിയിച്ചു.

1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റ് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയെന്ന പരാതിയിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.2021 ല്‍ ഫയല്‍ ചെയ്ത കേസില്‍ യു.പി പോലീസ് വാറന്റ് സമ്പാദിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മതവികാരം വ്രണപ്പെടുത്തല്‍,വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരേ ചുമത്തിയിട്ടുണ്ട്.

ഇടക്കാല ജാമ്യം നീട്ടിയെങ്കിലും ഡല്‍ഹിയിലും ലഖിംപൂരിലും എടുത്ത കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സുബൈറിന് പുറത്തിറങ്ങാനാകില്ല.അതേസമയം ഡല്‍ഹിയില്‍ എടുത്ത കേസില്‍ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹര്‍ജി പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img