കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടിയുടെ പ്രചാരണബോര്‍ഡ് കീറിയെന്നാരോപിച്ച് ബാലുശ്ശേരിക്കടുത്ത് പാലോളിയില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചു പരിക്കേല്‍പിച്ച കേസില്‍ വധശ്രമ വകുപ്പ് കൂടി ഉള്‍പ്പെടുത്തി. ആള്‍ക്കൂട്ട ആക്രമണമാണ് ജിഷ്ണുവിനെതിരെ നടത്തിയത്. എസ്.ഡി.പി.ഐയുടെ ബോര്‍ഡ് നശിപ്പിച്ചതിന്റെ പേരിലായിരുന്നു ആക്രമണം.
എസ്.ഡി.പി.ഐ ജില്ലാ നേതാവ് ജിഷ്ണുരാജിനെ തോട്ടിലെ വെള്ളത്തില്‍ മുക്കിപിടിച്ച് ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിക്രൂരമായി മര്‍ദ്ദനമുറ അഴിച്ചുവിട്ട് ജിഷ്ണുവിനെക്കൊണ്ട് ബോര്‍ഡ് നശിപ്പിച്ച നേതാക്കളുടെ പേര് പറയിപ്പിക്കുുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് മണിക്കൂറിലേറെ സമയം ജിഷ്ണു മര്‍ദ്ദനത്തിന് ഇരയായി. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തില്‍ മുക്കുന്ന ചിത്രം കൂടി പുറത്തുവന്നതോടെയാണ് വധശ്രമം കേസില്‍ ഉള്‍പ്പെടുത്തിയത്.
ചിത്രത്തില്‍ ജിഷ്ണുവിനെ ഉപദ്രവിക്കുന്ന ആള്‍ എസ്.ഡി.പി.ഐ നേതാവാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഒളിവില്‍പോയ ഇയാളെ കണ്ടെത്താനായിട്ടില്ല. അതിക്രൂരമായ ആക്രമണം നടത്തി ഒളിവില്‍ പോകുന്നത് എസ്.ഡി.പി.ഐയുടെ സ്ഥിരം പരിപാടിയാണെന്ന് പറയപ്പെടുന്നു.