Thursday, June 19, 2025

ആര്‍ ശ്രീലേഖ ശ്രമിക്കുന്നത് കോടതിവിധിയെ സ്വാധീനിക്കാന്‍: ഫാത്തിമ തഹ്ലിയ

Must Read

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന് അനുകൂലമായ പൊതുബോധം സൃഷ്ടിച്ച് കോടതി വിധിയെ സ്വാധീനിക്കാനാണ് മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ശ്രമിക്കുന്നതെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ.

‘ദിലീപ് പ്രതിയായ റേപ്പ് കേസില്‍ ദിലീപിനെ ന്യായീകരിച്ചും കേരള പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയും മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ നടത്തിയ പ്രസ്താവനകള്‍ അത്യന്തം ഗുരുതരമാണ്. പൊലീസിലെ ഉന്നത സ്ഥാനത്തിരുന്ന ഒരു വ്യക്തിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ദിലീപിന് അനുകൂലമായ പൊതുബോധം സൃഷ്ടിച്ച് കോടതി വിധിയെ സ്വാധീനിക്കാനാണ് ആര്‍. ശ്രീലേഖ ശ്രമിക്കുന്നത് എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. വിചാരണയുടെ ഈ ഘട്ടത്തില്‍ ആര്‍. ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഫേസ്ബുക്ക് പോസ്റ്റിലൂടെ തഹ്ലിയ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img