മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന് മുഹമ്മദ്(87) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1977 മുതല്‍ 2011 വരെ നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എല്‍ എ ആയിരുന്നു.വിവിധ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.കോണ്‍ഗ്രസിന്റെ മതേതരമുഖം എന്നറിയപ്പെട്ടിരുന്ന അദ്ദേഹം എ.കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍,വനംവകുപ്പ് മന്ത്രിയായിരുന്നു.2004-06 കാലയളവില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും പ്രവര്‍ത്തിച്ചു.
1935 മേയ് 15ന് നിലമ്പൂരില്‍ ആര്യാടന് ഉണ്ണീന്റേയും കദിയുമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു.ഭാര്യ :പി.വി മറിയുമ്മ .മക്കള്‍ :അന്‍സാര്‍ ബീഗം,ഷൗക്കത്ത്(നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്മാന്,കെ.പി.സി.സി സംസ്കാര സാഹിതി അധ്യക്ഷന്‍)കദീജ,ഡോ.റിയാസ് അലി. മരുമക്കള്‍: ഡോ.ഹാഷിം ജാവേദ്,മുതാസ് ബീഗം,ഡോ.ഉമ്മര്‍(കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ന്യൂറോളജിസ്റ്റ്),സിമി ജലാല്‍.
മൃതദേഹം നിലമ്പൂരിലെ വീട്ടിലെത്തിക്കും.തുടര്‍ന്ന് മലപ്പുറം ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.കബറടക്കം നാളെ രാവിലെ ഒമ്പതിന് നിലമ്പൂര്‍ മുക്കട്ട ജുമാമസ്ജിദില്‍.