Friday, June 20, 2025

ആര്യവൈദ്യ വിലാസിനി വൈദ്യശാല
ശതാബ്ദി ആഘോഷം 13ന്

Must Read

കോഴിക്കോട്: ആയുര്‍വേദ ചികിത്സയില്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കിയ കോഴിക്കോട്ടെ പ്രശസ്തമായ ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ശതാബ്ദി ആഘോഷം 13ന് വൈകുന്നേരം 4.30ന് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കും. കാളൂര്‍ നീലകണ്ഠന്‍ വൈദ്യര്‍ ആരംഭിച്ച വൈദ്യശാല ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. നീലകണ്ഠന്‍ വൈദ്യരുടെ മകന്‍ ലബാറിന്റെ വിദൂഷകന്‍ എന്നറിയപ്പെട്ട രാമദാസ് വൈദ്യരുടെ നേതൃത്വത്തില്‍ വൈദ്യശാല കൂടുതല്‍ വിപുലീകരിക്കപ്പെട്ടു. രാമദാസ് വൈദ്യരുടെ ആസ്ഥാനമായ റെയില്‍വേ സ്റ്റേഷന് സമീപമുള്ള നീലഗിരി ലോഡ്ജ് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കേന്ദ്രം കൂടിയായിരുന്നു. കോട്ടപ്പറമ്പ് ആശുപത്രിയുടെ മുന്‍വശത്തായാണ് ഇപ്പോഴും വൈദ്യശാല പ്രവര്‍ത്തിക്കുന്നത്. രാമദാസ് വൈദ്യരുടെ മകന്‍ ഡോ. മനോജ് കാളൂര്‍ ആണ് ഇപ്പോള്‍ വൈദ്യശാലയുടെ സാരഥി. 13ന് നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കഥാകൃത്ത് ടി. പത്മനാഭന്‍ അനുഗ്രഹപ്രഭാഷണം നടത്തും. എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിക്കും. നോര്‍ക്ക ഡയറക്ടര്‍ ഡോ. മാധവന്‍ അനിരുദ്ധന്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് 13ന് 2.15ന് നടക്കുന്ന സെമിനാര്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയും ടി. വേലായുധന്‍ ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img