Friday, June 20, 2025

ആര്‍എസ്എസ് ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സംരക്ഷിച്ചുവെന്ന് കെ.സുധാകരന്‍

Must Read

കണ്ണൂര്‍: ആര്‍എസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടു നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ എം വി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് കെ. സുധാകരന്റെ വിവാദ പരാമര്‍ശം. ആര്‍എസ്എസ് ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആളെ വിട്ടുനല്‍കി സംരക്ഷിച്ചിട്ടുണ്ടെന്നു സുധാകരന്‍ പറഞ്ഞു. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ശാഖകളെയാണ് ഇപ്രകാരം സംരക്ഷിച്ചത്.
ഈ പ്രദേശങ്ങളില്‍ നേരത്തെ ശാഖ ഉണ്ടായിരുന്നില്ല. അവര്‍ ശാഖ തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ സിപിഐ എം എതിര്‍പ്പുണ്ടായി. അപ്പോഴാണ് ജനാധിപത്യം സംരക്ഷിക്കാന്‍ സഹായം നല്‍കിയതെന്നും സുധാകരന്‍ അവകാശപ്പെട്ടു. ആര്‍എസ്എസ് ആഭിമുഖ്യമല്ല, മൗലികാവശകാശങ്ങള്‍ തകരാതിരിക്കാന്‍ വേണ്ടി ജനാധിപത്യ വിശാസിയെന്ന നിലയിലാണ് അപ്രകാരം ചെയ്തത്. എന്നാല്‍ ആര്‍എസ്എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.അതേസമയം സിപിഎം പ്രസ്താവന വിവാദമാക്കിയതോടെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാധ്യമങ്ങളോട് സുധാകരന്‍ ആവര്‍ത്തിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img