ന്യൂഡല്‍ഹി:34 വര്‍ഷം മുന്‍പുള്ള കേസില്‍ ശിക്ഷയ്ക്കായി കീഴടങ്ങുന്നതു വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് സിദ്ദു അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്നലെയാണ് കേസില്‍ സുപ്രീം കോടതി സിദ്ദുവിനെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്.
കാര്‍ പാര്‍ക്കിങ്ങിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ 1988ല്‍ ഗുര്‍ണാം സിങ് എന്നയാളെ ആക്രമിച്ച കേസില്‍ സിദ്ദുവിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നേരത്തേ പഞ്ചാബ് ഹരിയാന ഹൈക്കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച കേസാണിത്.
2018ല്‍ 1000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഗുര്‍ണാം സിങ്ങിന്റെ കുടുംബാംഗങ്ങള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷം തടവുകൂടി വിധിച്ചത്.