Thursday, June 19, 2025

ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃക: ഷീജ ശശി

Must Read

കോഴിക്കോട് :ആരോഗ്യരംഗത്ത് കേരളം ലോകത്തിന് മുന്നില്‍ മികച്ച മാതൃകയായി നില്‍ക്കുകയാണെന്നും മെച്ചപ്പെട്ട സേവനമാണ് നല്‍കി വരുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി.
അരിക്കുളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ പഞ്ചായത്ത് സംവിധാനങ്ങളും പ്രത്യേകം പരിഗണനയാണ് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് ജീവജ്യോതി പദ്ധതിയിലൂടെ 24 രോഗികളുടെ കിഡ്‌നി മാറ്റിവെച്ചു. ജീവിതശൈലികള്‍ നിയന്ത്രിക്കുന്നതിന് ജീവതാളം പദ്ധതിയും കാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനും നേതൃത്വം കൊടുത്തു വരികയാണെന്നും ഷീജ ശശി പറഞ്ഞു.

അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി രജനി, കെ. അഭിനിഷ്, ടി.എം. രജില, ഡോ:എ.നവീന്‍, ഡോ:സി. സ്വപ്ന, ഡോ: രമ്യ, ഡോ:മിനു ചാക്കോ, മുസ്തഫ, എ.സി. ബാലകൃഷ്ണന്‍ , സി. രാമദാസ് , അഷറഫ് വള്ളോട്ട്, അഹമ്മദ് മൗലവി, കെ.കെ രവിന്ദ്രന്‍ . സി.എം മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img