Wednesday, June 18, 2025

ആരോഗ്യമുള്ള സ്ത്രീകള്‍ രാജ്യത്തിന്റെ ആരോഗ്യം: സൈക്കിള്‍ റാലി സംഘടിപ്പിച്ചു

Must Read
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോടിന്റെയും നേതൃത്വത്തിൽ മാനാഞ്ചിറയിൽ സംഘടിപ്പിച്ച സൈക്കിൾ റാലി.

കോഴിക്കോട്: ആരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിനുള്ള പ്രാധാന്യം വിളിച്ചു പറയുന്ന സൈക്കിള്‍ റാലി വേറിട്ട അനുഭവമായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ജില്ലാ ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടിന്റെയും നേതൃത്വത്തില്‍ മാനാഞ്ചിറയിലാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ സൈക്ലോതോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹെല്‍ത്തി വുമണ്‍,ഹെല്‍ത്തി ഇന്ത്യ (ആരോഗ്യമുള്ള സ്ത്രീകള്‍ രാജ്യത്തിന്റെ ആരോഗ്യം) എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് 100 ഓളം സൈക്ലിസ്റ്റുകള്‍ റാലിയില്‍ പങ്കെടുത്തു. ജീവതാളം നോഡല്‍ ഓഫീസര്‍ ഡോ.നീതു ജോണ്‍ സന്ദേശം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img