കോഴിക്കോട് : ഇവിടെക്ക് വരുമ്പോള്‍ ആളു കൂടി പരിപാടി മുടങ്ങി പോകുമോ എന്ന് ഭയന്നിരുന്നതായി നടന്‍ ടൊവിനോ തോമസ് . ഡി ടി പി സി ഓണാഘോഷം – ഓണോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ടൊവിനോ . എന്നാല്‍ അങ്ങിനൊന്നും സംഭവിച്ചില്ല. ആള് കുറഞ്ഞതിന്റെ പേരില്‍ കോഴിക്കോട് പരിപാടി നടക്കാതെ പോയിട്ടില്ല, എന്നാല്‍ ആള് കൂടിയതിന്റെ കാരണത്താല്‍ കഴിഞ്ഞ ഒരു മാസം മുന്‍പ് ഒരു സിനിമയുടെ പ്രൊമോഷന് വന്നപ്പോള്‍ പരിപാടി മുടങ്ങിയിരുന്നു – അതാണ് ഈ കാര്യം സൂചിപ്പിച്ചതെന്ന് പറഞ്ഞ് ആരാധകരുടെ സ്‌നേഹത്തെ കുറിച്ച് ടൊവിനോ വാചാലനായി. എല്ലാവരും മഴ കൊണ്ട് നില്‍ക്കാണ് എന്നറിയാം എങ്കിലും ആരും പോകില്ലെന്നറിയാമെന്ന് കരഘോഷത്തില്‍ ടൊവിനോ പറഞ്ഞു.
ടൊവിനോ വേദിയിലേക്ക് വരുന്ന സമയം മഴ ചാറ്റല്‍ തുടങ്ങി. തുടര്‍ന്ന മഴ ശക്തിയായി പെയ്തു. എന്നാല്‍ നടന്‍ സംസാരിച്ച് തുടങ്ങുമ്പോഴേക്കും മഴ മാറി നിന്നു. മഴയുടെ ശക്തി മിന്നല്‍ മുരളി തടഞ്ഞതായി വേദിയില്‍ നിന്ന് മന്ത്രി റിയാസ് ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.