Friday, June 20, 2025

അസം സ്വദേശിയുടെ കൊലപാതകം: നടുക്കം മാറാതെ കൊയിലാണ്ടി

Must Read

കോഴിക്കോട്: കൊയിലാണ്ടി ഹാര്‍ബറിന് സമീപം അസം സ്വദേശി ദുലുരാജ് ഭോംഷി28) കൊല്ലപ്പെട്ട സംഭവം തീരപ്രദേശത്തെ നടുക്കി. ചൊവ്വാഴ്ച രാത്രിയാണ് ദുലുരാജ് സുഹൃത്തുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മനോരഞ്ചന്‍, ലക്ഷ്മി ബ്രഹ്‌മ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

ജോലി തേടി കേരളത്തില്‍ എത്തിയ ഇവര്‍ കൊല്ലം ജില്ലയില്‍ ജോലി ചെയ്യുന്നവരാണ്. അവിടെ ജോലിയില്ലാതായപ്പോള്‍ കൊയിലാണ്ടി ഭാഗത്ത് എത്തുകയായിരുന്നു. കെട്ടിടനിര്‍മാണമേഖലയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ചൊവ്വാഴ്ചരാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അത് തല്ലില്‍ അവസാനിക്കുകയുമായിരുന്നു. ദുലുരാജിന്റെ മുഖത്ത് പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ട്. കഴുത്തില്‍ ബെല്‍റ്റ് കൊണ്ട് മുറുക്കിയ നിലയിലായിരുന്നു.

പൊലീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരിച്ചിരുന്നു. കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img