കോഴിക്കോട് :അവിടനല്ലൂര്‍ എന്‍ എന്‍ കക്കാട് സ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ സ്‌കൂള്‍ ബസ്. എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് അനുവദിച്ചത്. സ്‌കൂള്‍ ബസ് കെ എം സച്ചിന്‍ദേവ് എംഎല്‍എ ഫ്‌ലാഗ്ഓഫ് ചെയ്തു.
കോട്ടൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ സിജിത്ത് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്‍മാന്‍ ടി ഷാജു, പ്രിന്‍സിപ്പല്‍ വി ടി ഗോപി, പ്രധാനാധ്യാപകന്‍ ടി ദേവാനന്ദന്‍, പിടിഎ പ്രസിഡന്റ് ഷാജി തച്ചയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.