Tuesday, June 24, 2025

അഴിമതി: പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി പുറത്താക്കി

Must Read

അമൃത്സര്‍ : അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കി. കരാറുകള്‍ക്കായി ഉദ്യോഗസ്ഥരില്‍ നിന്ന് സിംഗ്ല ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ലെന്നും, മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സിംഗ്ല തെറ്റുകള്‍ സമ്മതിച്ചതായും മാന്‍ അവകാശപ്പെട്ടു. പുറത്താക്കിയ മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ന്യൂഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ ചുവട് പിടിച്ചാണ് പഞ്ചാബിലും പാര്‍ട്ടി അധികാരത്തില്‍ വന്നത്. അരവിന്ദ് കേജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃകയാണ് ഇതിന് ഏറെ സഹായിച്ചത്. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ മാതൃകയിലാണ് മുഖ്യമന്ത്രി മന്ത്രിക്കെതിരെ നടപടിയെടുത്തതെന്ന് പാര്‍ട്ടി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img