ന്യൂഡല്‍ഹി: കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറെയും വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് ഷമ്മാസ്(കണ്ണൂര്‍), ആന്‍ സെബാസ്റ്റ്യന്‍(തൃശൂര്‍) എന്നിവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.

ഇടുക്കി സ്വദേശിയായ അലോഷ്യസ് നിലവില്‍ എറണാകുളം ജില്ലാ കെ.എസ്.യു പ്രസിഡന്റാണ്. കെ.എം അഭിജിത്ത് കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയാണ്. 2017 മുതല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്നു. കാലാവധി കഴിഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച സ്ഥാനം ഒഴിയുകയായിരുന്നു.