Sunday, June 22, 2025

അറസ്റ്റുകള്‍ കുട്ടികളുടെ കണ്‍മുന്നില്‍ അരുത്-ബാലാവകാശ കമ്മീഷന്‍

Must Read
പി.പി ശ്യാമള ദേവി

കാസര്‍കോട്: പൊതു സ്ഥലത്ത് നടക്കുന്ന അറസ്റ്റുകള്‍ കുട്ടികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാകരുതെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.കാസര്‍ക്ക് ജില്ലയില്‍ ആദൂര്‍ പൊലീസ് പ്രവാസിയെ അറസ്റ്റ് ചെയ്ത മോശം രീതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അംഗം അഡ്വ.പി.പി.ശ്യാമള ദേവിയുടെ ഇടപെടല്‍.
ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് ഉത്തരവില്‍ സംസ്ഥാന പോലീസ് മേധാവിയോടാവശ്യപ്പെട്ടു.
പ്രവാസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുട്ടികളെ കാറിലിരുത്തിയ സംഭവത്തില്‍ പോലീസ് ഓഫീസര്‍മാരുടെയും ആദൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും വീഴ്ച സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഒത്തു തീര്‍പ്പാക്കിയ രാഷ്ട്രീയ കേസില്‍ കോടതി മറ്റു കൂട്ടുപ്രതികളെയെല്ലാം വെറുതെ വിടുകയും പരാതിക്കാരന്‍ വിദേശത്തായതിനാല്‍ കേസ് എല്‍.പി.സി ആവുകയുമായിരുന്നു. കുട്ടികളുടെ മുന്നില്‍ വെച്ചുളള അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു. കുട്ടികളെ ആദ്യം ബന്ധുക്കളെ ഏല്‍പ്പിച്ച ശേഷം അറസ്റ്റ് നടത്തിയിരുന്നെങ്കില്‍ ഒന്നര മണിക്കൂറോളം പിഞ്ചുകുട്ടികള്‍ പരിഭ്രാന്തരായി കഴിയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
പ്രവാസിയായ ഹര്‍ജിക്കാരന്‍ ഉള്‍പ്പെട്ട കേസില്‍ മറ്റെല്ലാവരും ഹാജരാകുകയും അവരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. തന്റെ പേരിലുള്ള കേസ് വിവരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് അറിഞ്ഞത്. അറസ്റ്റ് ചെയ്യുന്ന സമയം തന്റെ അഞ്ചു വയസ്സുളള കുട്ടിയും ആറു വയസ്സുളള ജ്യേഷ്ഠന്റെ കുട്ടിയും കാറിലുണ്ടായിരുന്നു. അവര്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം കാറില്‍ ഇരിക്കേണ്ടിവന്നു. കുട്ടികളോട് ക്രൂരത കാട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img