കൊല്ലം: ഏരൂരില്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയും രണ്ടു മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. 21 വയസുള്ള മകന്‍ മരണപ്പെട്ടു. അമ്മയെയും 14വയസ്സുള്ള മകളെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏരൂര്‍ ഇരണൂര്‍കരിക്കം രാജേഷ് ഭവനില്‍ സുജാതയും 21വയസ്സുള്ള മകന്‍ അഖിലും,14വയസ്സുള്ള മകളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭര്‍ത്താവിന്റെ ശല്യം കാരണം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.