Thursday, June 19, 2025

അഭിരാമിയുടെ മരണം: ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയെന്ന് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്

Must Read

കൊല്ലം:വീടിനു മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്തു ബിരുദ വിദ്യാര്‍ഥിനി അഭിരാമി ജീവനൊടുക്കിയ സംഭവത്തില്‍, ജപ്തി നോട്ടിസ് പതിച്ചതില്‍ വീഴ്ചയുണ്ടായെന്ന് കൊല്ലം സഹകരണ റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അജികുമാറിന്റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടിസ് കൈമാറിയത് തെറ്റാണ്. വായ്പയെടുത്ത അജികുമാറിനായിരുന്നു നോട്ടിസ് കൈമാറേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അജികുമാറിന്റെ പിതാവിന് ജപ്തി നോട്ടിസിന്റെ ഉള്ളടക്കത്തെ കുറിച്ച് പറഞ്ഞുകൊടുക്കാതെ ഒപ്പിട്ടുവാങ്ങിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ചയുണ്ടായി. വായ്പ എടുത്തയാള്‍ സ്ഥലത്തുണ്ടെങ്കില്‍ അയാളെ നേട്ടിസ് ഏല്‍പ്പിക്കുകയും അയാളെകൊണ്ട് ഒപ്പിട്ടുവാങ്ങുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ അഭിരാമിയെ (20) ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img