Thursday, June 19, 2025

അഭിജിത്ത് കെ.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

Must Read

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് സ്ഥാനം രാജിവെച്ചു. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും പുനസംഘടന നടക്കാത്ത സാഹചര്യത്തിലാണ് രാജി. തിരുവനന്തപുരത്ത് കെ.എസ്.യു പുറത്തിറക്കിയ കലാശാല മാസികയുടെ പ്രകാശന ചടങ്ങിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. രാജിക്കത്ത് കെ.പി.സി.സി, എന്‍.എസ്.യു ഭാരവാഹികള്‍്ക്ക് കൈമാറിയതായി അഭിജിത്ത് പറഞ്ഞു.

രാജിവെച്ചെങ്കിലും പുതിയ കമ്മിറ്റി നിലവില്‍ വരുന്നതുവരെ അഭിജിത്തിന് തന്നെയായിരിക്കും സംഘടനാ ചുമതലയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 2017 ഏപ്രിലിലാണ് അഭിജിത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. രണ്ടുവര്‍ഷമായിരുന്നു കാലാവധി. എന്നാല്‍ പല കാരണങ്ങളാല്‍ പുനസംഘടന വൈകുകയായിരുന്നു. ഭാരത് ജോഡോ യാത്ര, എ.ഐ.സി.സി തെരഞ്ഞെടുപ്പ് എല്ലാം കാരണമായി.

കെ.എസ്.യു ഭാരവാഹികളില്‍ പലരും 30 വയസ് പിന്നിട്ടവരായതിനാല്‍ ക്യാമ്പസുകളില്‍ എത്തി വിദ്യാര്‍ത്ഥി പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയായ അഭിജിത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. സി.പി.എമ്മിലെ തോട്ടത്തില്‍ രവീന്ദ്രനോട് പരാജയപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img