ദുബൈ : കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ കെ എം സി സി കൊടുവള്ളി മണ്ഡലം ഭാരവാഹിയും നാട്ടിലും വിദേശത്തും നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ സഹകാരിയുമായ ദുബൈ കോര്‍ട്ട് ലീഗല്‍ കണ്‍സല്‍ട്ടന്റുമായ എ.കെ അബ്ബാസ് അലി എന്ന അബ്ബാസ് കോരങ്ങാടിന്റെ ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോയി .മുഹൈസിന ( സോനാപൂര്‍ ) എംബാമിംഗ് സെന്ററില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാരത്തില്‍ നാനാ തുറകളില്‍ പെട്ട നിരവധി പേര്‍ സംബന്ധിച്ചു.
ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ , വൈസ് പ്രസിഡണ്ട് എന്‍ കെ ഇബ്രാഹിം , സെക്രട്ടറി ഹസ്സന്‍ ചാലില്‍ , സീനിയര്‍ നേതാവ് ഹംസ പയ്യോളി , ജില്ലാ ട്രഷറര്‍ നജീബ് തച്ചമ്പൊയില്‍ , സെക്രട്ടറി അഹമ്മദ് ബിച്ചി മണ്ഡലം ഭാരവാഹികളായ ഓ കെ അബ്ദുസ്സലാം, യു പി സിദ്ധീഖ് , കെ പി എം അലി വാടിക്കല്‍ , ഷമീം പന്നൂര്‍ , എം ടി എ സലാം , റഷീദ് കൊടുവള്ളി , മജീദ് പുനത്തില്‍ , യുസുഫ് മടവൂര്‍ ,ഷഫീഖ് ഭരണിപ്പാറ . വി.സി ഗഫൂര്‍ , സഹീര്‍ , കൂരാച്ചുണ്ട് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
നേരത്തെ ഇബ്രാഹിം എളേറ്റില്‍ അഷ്‌റഫ് താമരശ്ശേരി അഡ്വക്കറ്റ് ഖലീല്‍ ഇബ്രാഹിം എന്നിവരുടെ മേല്‍ നോട്ടത്തില്‍ നടന്ന നടപടി ക്രമങ്ങള്‍ക്ക് നജീബ് തച്ചം പൊയില്‍ , ഓ കെ അബ്ദുസ്സലാം , യു.പി സിദ്ധീഖ് , അലി വാടിക്കല്‍ , എം ടി എ സലാം , ബഷീര്‍ പി സി മുക്ക് , മുസ്തഫ ചുങ്കം , റഷീദ് കൊടുവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി .