പന്നിക്കോട് (മുക്കം ): യു എ ഇ കെ. എം. സി. സി വർക്കിങ് പ്രസിഡന്റും ലൗഷോർ കാരുണ്യ കേന്ദ്രം സ്ഥാപനങ്ങളുട ചെയർമാനുമായ യു. അബ്ദുല്ല ഫാറൂഖിയുടെ മാതാവ് ഉച്ചക്കാവിൽ ഫാത്തിമ ഹജ്ജുമ്മ (89) നിര്യാതയായി. പരേതനായ ഉച്ചക്കാവിൽ മുഹമ്മദ് ഹാജിയുടെ ഭാര്യയാണ്. ഇന്ന് രാവിലെ 10 മണിക്ക് നെല്ലിക്കാപറന്പ് ആദംപടിയിലുള്ള ഇളയ മകൻ മുനീറിന്റെ വീട്ടിലായിരുന്നു അന്ത്യം. മക്കൾ: യു. അബ്ദുല്ല ഫാറൂക്കി, ആയിഷാ കാക്കീരി, യു. എ സലാം, യു. ആമിനാ ജബ്ബാർ, യു. എ നാസർ, യു. എ ലത്തീഫ്, ലൗഷോർ ജനറൽ സെക്രട്ടറി യു. എ മുനീർ.ജാമാതാക്കൾ: കാക്കിരി അബ്ദുല്ല മാസ്റ്റർ, ജബ്ബാർ സുല്ലമി, സി. പി സാഹിറ, എൻ. വി ഫാത്തിമ ടീച്ചർ, അസ്മ ഫാറൂഖി മണക്കാട്ട്, ആയിഷ സലാം, സുലൈഖ നാസർ, ഫൗസിയ ലത്തീഫ്, ഷമീന മുനീർ. മയ്യിത്ത് വൈകീട്ട് അഞ്ചു മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.