Friday, June 20, 2025

അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍: തുഷാരഗിരിയില്‍ ജാഗ്രത വേണം

Must Read

കോഴിക്കോട്: ജില്ലയിലെ ഏറ്റവും വലിയ ഇക്കോ ടൂറിസംകേന്ദ്രങ്ങളില്‍ ഒന്നായ തുഷാരഗിരിയില്‍ അപകടം പതിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ ഒന്നാംവെള്ളച്ചാട്ടമായ ഈരാറ്റുമുക്കില്‍ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ ഉണ്ടായപ്പോള്‍ വിനോദസഞ്ചാരികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുന്നൂറോളം പേര്‍ വെളളച്ചാട്ടത്തിന് താഴെ ഉണ്ടായിരുന്നു. ശുഷ്‌കമായ ജലപാതമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ പെട്ടെന്ന് കുത്തൊഴുക്ക് രൂപപ്പെടുകയായിരുന്നു. ഗൈഡുകള്‍ പെട്ടെന്ന് ആളുകളെ മാറ്റിയതിനാല്‍ അപകടം ഒഴിവായി.

കാട്ടില്‍ മഴ പെയ്യുന്നതിന്റെ ഭാഗമായാണ് ഇവിടെ സൂചനകളൊന്നും നല്‍കാതെ പെട്ടെന്ന് ജലനിരപ്പ് കൂടുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണമാവാറുണ്ട്. ഇത്തരത്തില്‍ വെള്ളത്തിന്റെ അവിചാരിതമായ ഒഴുക്കില്‍പെട്ട് ആളുകള്‍ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തുഷാരഗിരി ഉള്‍പ്പെടെ കിഴക്കന്‍ മേഖലകളിലെ പുഴകളൊക്കെ പശ്ചിമഘട്ടത്തിന്റെ ചെരുവിലാണ്. പുഴയില്‍ നിറയെ ഉരുളന്‍കല്ലുകളും പാറകളുമാണ്. വഴുക്കുള്ള പാറയിലൂടെ നടക്കുകയെന്നതും സാഹസമാണ്. ഒഴുക്കിന് അനുസരിച്ച് നീന്തുകയാണ് ഇവിടെ ചെയ്യേണ്ടത്. അത് പലര്‍ക്കും അറിഞ്ഞുകൊള്ളണമെന്നില്ല. കാട്ടില്‍ മഴ പെയ്യുന്നത് അറിയാന്‍ കഴിയില്ല. വെള്ളം കുത്തിയൊലിച്ചു വരുന്നതും സഞ്ചാരികളുടെ ശ്രദ്ധയില്‍പെടില്ല. ഇതാണ് അപകടത്തിന് കാരണമാവുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img