ആലപ്പുഴ: അപൂര്‍വ രോഗത്തെ മനോധൈര്യം കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു.മുഖത്തിന്റെ മുക്കാല്‍ ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകിനൊപ്പം പലവിധ രോഗാവസ്ഥകളിലൂടെയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഈ ഇരുപത്തിയഞ്ചുകാരന് കടന്നുപോയത്.
മനോധൈര്യം കൈവിടാതെ തന്റെ രോഗാവസ്ഥയെ നേരിട്ട പ്രഭുലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച പ്രഭുലാല്‍ പാട്ടുകാരന്,ചിത്രകാരന്,പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിട്ടുണ്ട്.
വലതു തോളിലുണ്ടായ മുഴ അര്‍ബുദമാണെന്ന സ്ഥിരീകരിച്ചിരുന്നു.ചെലവേറിയ ഇമ്മ്യൂണോ തെറപ്പി സുമനസ്സുകളുടെ സഹായത്തോടെ മുന്നോട്ട് കൊണ്ട് പോകുന്നതിനിടെയാണ് പ്രഭുലാലിന്റെ അപ്രതീക്ഷിത മരണം.