കോഴിക്കോട് : ഇന്ത്യന്‍ ആര്‍മി ഫോഴ്‌സ് 122 ബറ്റാലിയന്‍ അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ , റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി, ലയണ്‍സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം ബീച്ച് ശുചീകരിച്ച് ആചരിച്ചു. മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ടെറിട്ടോറിയല്‍ ആര്‍മി നേതൃത്വം കൊടുത്ത് നിര്‍വ്വഹിച്ച ബീച്ച് ക്ലീനിങ് ഒരു സന്ദേശമാണ് നല്‍കുന്നതെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. പദ്ധതികള്‍ വിജയിക്കാന്‍ കൂട്ടായ്മക്കൊപ്പം ഒരു നേതൃത്വവും ഉണ്ടാവണം അതും ഈ പദ്ധതിയിലും സൈന്യം കാണിച്ചതായും മേയര്‍ പറഞ്ഞു. കമാന്റിംഗ് ഓഫീസര്‍ കേണല്‍ ഡി നവീന്‍ ബെന്‍ജിത്ത് അധ്യക്ഷത വഹിച്ചു. സന്നദ്ധ സംഘടനകള്‍ , എന്‍ സി സി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സൈനിക രൊപ്പം ചേര്‍ന്ന് ബീച്ച് വൃത്തിയാക്കി. പദ്ധതിയുടെ ഭാഗമായി റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി കൈമാറിയ വ്യക്ഷതൈകള്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നട്ടു.
ചടങ്ങില്‍ സെക്കന്‍ഡ് ഇന്‍ കമാന്റ് – ലഫ്റ്റനന്റ് കേണല്‍ എസ് വിശ്വനാഥന്‍, മേജര്‍ പവന്‍ കുമാര്‍ , സുബൈദാര്‍ മേജര്‍ – പി അശോകന്‍ , കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ പ്രസിഡന്റ് – കെ.ടി അനില്‍ , റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് – ജലീല്‍ എടത്തില്‍,ലയണ്‍സ് ഡിസ്ട്രിക്റ്റ് .പി ആര്‍ ഒ : സുനിത ജ്യോതി പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.