Thursday, June 19, 2025

അന്താരാഷ്ട്ര നാടക ശില്പശാല സംഘടിപ്പിച്ചു

Must Read

കോഴിക്കോട്: ഫറൂഖ് കോളേജിലെ ജേണലിസം ഡിപ്പാർട്ട്മെൻറും പോസ്റ്റ് ഗ്രാജ്വൈറ്റ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷും സംയുക്തമായി അന്താരാഷ്ട്ര നാടക ശില്പശാല സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 9 30 ന് കോളേജ് യുജി സെമിനാർ ഹാളിൽ തുടങ്ങിയ പരിപാടി പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ എസ് വി അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയിലെ ജാഫ്ന യൂണിവേഴ്സിറ്റിയിലെ അധ്യാപകരും പ്രമുഖ നാടക പ്രവർത്തകരുമായ തവച്ചൽവി രാസൻ, മതിശാലിനി ദുരൈരാസ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റിസ്‌വാന സുൽത്താന, ജേണലിസം വിഭാഗം മേധാവി അമീർ സൽമാൻ ഓ എം, പ്രോഗ്രാം കോഡിനേറ്റർ ദിലാര എം എന്നിവർ പരിപാടിയുടെ സംഘടന ചുമതല വഹിച്ചു. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 25 പേർ ശില്പശാലയിൽ പങ്കെടുത്തു. മനസ്സ്, ശരീരം, ശബ്ദം എന്നിവ ഏകോപിപ്പിച്ച് അഭിനയ സിദ്ധി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ആക്ടിവിറ്റികൾ ശില്പശാലക്ക് മാറ്റുനൽകി. മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്ന ഒരു പുത്തൻ അനുഭവമായിരുന്നു ഈ ശിൽപ്പശാല എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കോളേജ് നാടക ക്ലബ്ബായ ട്രൂപ്സ്സിന്റെ വിദ്യാർത്ഥി കോഡിനേറ്റർ ഫിനു സഫരി പരിപാടിക്ക് നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img