കോഴിക്കോട് :പാലക്കാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍ വിജു എന്ന ആളുടെ പള്‍സര്‍ 220 മോട്ടേര്‍ സൈക്കിള്‍ പാലക്കാട് റെയില്‍വേ ജോലിക്കാര്‍ വാഹനങ്ങള്‍ നിറുത്തുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നും ജനുവരി പതിനൊന്നാം തീയതി അര്‍ദ്ധരാത്രി മോഷ്ടിച്ച പൈമ്പ്ര, കുരുവട്ടൂര്‍ മലയില്‍ നിജുല്‍ രാജ് എം.കെ (20),കക്കോടി കുരുവട്ടൂര്‍ അക്ബര്‍ സിദിഖ് .ബി.കെ.(22 )ചേളന്നൂര്‍ പുള്ളോട്ടില്‍ ഗോകുല്‍ദാസ്( 20)എന്നിവരെ നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് വെച്ച് പിടികൂടി.

അര്‍ദ്ധരാത്രിയില്‍ നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചുള്ള വാഹന പരിശോധനക്കിടെ സംശയകരമായ രീതിയില്‍ ഓടിച്ച് വന്ന മോട്ടോര്‍ സൈക്കിള്‍ പോലീസ് നിറുത്താന്‍ കൈ കാട്ടിയപ്പോള്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഉപേക്ഷിച്ച വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച സമയം കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ വണ്ടിയുടെ തെറ്റായ നമ്പര്‍ ആയിരുന്നു വാഹനത്തിന്റെ നമ്പര്‍ പ്ലൈയിറ്റില്‍ പതിച്ചിരുന്നത്. വാഹനത്തിന്റെ എന്‍ഞ്ചിന്‍നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ച് പോലീസ് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു.
ഉപേക്ഷിച്ച സമയത്ത് വണ്ടിയില്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്നും, നിരവധി സിസിടികള്‍ പരിശോധിച്ചതിലും നിന്ന് യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ മൂന്ന് പ്രതികളെയും നടക്കാവ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ പേരില്‍ വാഹന മോഷണം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട് മറ്റ് ജില്ലകളില്‍ നടന്ന സമാന കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടായെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് കളവ് നടത്തിയാല്‍ പെട്ടെന്ന് പിടിക്കപ്പെടുന്നത് കൊണ്ടാണ് മറ്റ് ജില്ലകള്‍ വാഹനമോഷണത്തിന് തെരഞ്ഞെടുക്കുന്നത് എന്നാണ് പിടിക്കപ്പെട്ട പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍ കൈലാസ്‌നാഥ് എസ്.ബി.ബാബു പുതുശ്ശേരി, എ എസ് ഐ ശശികുമാര്‍ .കെ.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി.ശ്രീകാന്ത്, സജീവന്‍ എം. കെ., ഗിരീഷ്, ഹരീഷ് കുമാര്‍ സി, ലെനീഷ് പി.എം, ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് പ്രതികളെ പിടിച്ച പോലീസ് സംഘത്തിലുണ്ടായിരുന്നത്. ജെ.എഫ്.സി.എം.4 കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാന്റ് ചെയ്ത കോഴിക്കോട് ജില്ലാ ജയിലിലേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച് വരികയാണ്.