Friday, June 20, 2025

അനന്തപുരം വ്യവസായ പാര്‍ക്കിലെ ചിക്കന്‍ പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

Must Read

കാസര്‍കോട്:അനന്തപുരം വ്യവസായ പാര്‍ക്കിലെ ചിക്കന്‍ റെന്‍ഡറിംഗ് പ്ലാന്റ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സന്ദര്‍ശിച്ചു. പ്രദേശവാസികള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും പ്ലാന്റ് പൂര്‍ണ തോതില്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ലക്ഷ്മി പറഞ്ഞു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ , തദ്ദേശസ്വയംഭരണ വകുപ്പ് ജെ.എസ്. പി.വി ഭാസ്‌കരന്‍ , ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷ്ണര്‍ സുബി മോള്‍ , മലിനീകരണ നിയന്ത്രണ ബോര്‍ഡ് എ. ഇ സജീഷ് ജോയ് , തുടങ്ങിയവര്‍ സന്ദര്‍ശനത്തിലുണ്ടായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img