Thursday, June 19, 2025

അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി മത്സരിക്കുന്നതിനെ പിന്തുണയ്ക്കാനായത് അസുലഭ ഭാഗ്യം: ശബരീനാഥ്

Must Read

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍. 1897ല്‍ ചേറ്റൂര്‍ ശങ്കരന്‍ നായരാണ് അവസാനമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചതെന്നും 125 വ!ര്‍ഷത്തിന് ശേഷം കേരളത്തില്‍ നിന്നും ശശി തരൂര്‍ ആ പദവിയിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടാനായത് അസുലഭ ഭാഗ്യമായി കാണുന്നുവെന്നും കെ.എസ്.ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകള്‍ സമകാലിക സാഹചര്യത്തില്‍ ഇത്ര വ്യക്തമായി സംസാരിക്കുന്ന മറ്റൊരു നേതാവില്ലെന്നും ശബരീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് എംപി എം.കെ. രാഘവനും ശബരീനാഥനും അടക്കം പതിനഞ്ച് പേരാണ് കേരളത്തില്‍ നിന്നും തരൂരിന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിട്ടത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img