ന്യൂഡല്‍ഹി: ഗൗതം അദാനി ഓഹരി വാങ്ങുന്നത് തടയാനുള്ള നീക്കത്തിന് തുടക്കമിട്ട് എന്‍.ഡി.ടി.വി. സെബി വിലക്ക് ഉള്ളതിനാല്‍ ചാനലിലെ ഓഹരികള്‍ അദാനിക്ക് വാങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ നിന്ന് ഷെയറുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പ്രണോയ് റോയിക്കും രാധികക്കും വിലക്കുണ്ട്.
2020ലാണ് ഇരുവര്‍ക്കുമെതിരെ ഇത്തരമൊരു വിലക്കേര്‍പ്പെടുത്തിയത്. വിലക്കുള്ളതിനാല്‍ അദാനിക്ക് ഓഹരി കൈമാറാനാവില്ലെന്നാണ് ഇരുവരുടേയും വാദം. 2022 നവംബര്‍ 26 വരെയാണ് വിലക്കിന്റെ കാലാവധി. ഇത് ചൂണ്ടിക്കാട്ടി അദാനിയുമായുള്ള ഇടപാട് തടയാനാണ് രാധികയുടേയും പ്രണോയ് റോയിയുടേയും നീക്കം.
ചൊവ്വാഴ്ചയാണ് എന്‍.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരി വാങ്ങുകയാണെന്ന വിവരം ഗൗതം അദാനി പ്രഖ്യാപിച്ചത്.