Thursday, June 19, 2025

അഡ്വ. സി.കെ. ശ്രീധരനെതിരേ സ്വന്തം
തട്ടകത്തില്‍ പടയൊരുക്കം തുടങ്ങി

Must Read

കാസര്‍കോട് : കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്കായുന്ന അഡ്വ.സി.കെ.ശ്രീധരനെതിരെ സ്വന്തം രാഷ്ട്രീയ തട്ടകത്തില്‍ പടയൊരുക്കം. 42 വര്‍ഷമായി തുടരുന്ന ഉദുമ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തും വേണ്ടെന്ന് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി തീരുമാനം.
ശ്രീധരനെത അവിശ്വാസം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ ദിവസം തച്ചങ്ങാട് ചേര്‍ന്ന ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് യോഗം ഇതിന് അംഗീകാരം നല്‍കി. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും പച്ചക്കൊടി കാട്ടി. ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതോടെ അവിശ്വാസ നടപടി ആരംഭിക്കും.

ഒമ്പത് അംഗ ഭരണ സമിതിയില്‍ മുസ്ലിം ലീഗിന് മൂന്നും കോണ്‍ഗ്രസിന് ആറും ഡയറക്ടര്‍മാരാണുള്ളത്. ബാങ്കിന് ഹെഡ് ഓഫീസടക്കം അഞ്ചിടത്ത് ശാഖകളുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് അവാര്‍ഡ് സി.കെ. ശ്രീധരന് നല്‍കാനുള്ള തീരുമാനം ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആദ്യ അവാര്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സമ്മാനിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img