പെരുമണ്ണ: കോഴിക്കോട് ലൈഫ് കൗൺസലിംഗ് ഡയറക്ടറും എഴുത്തുകാരിയുമായ അഡ്വ: ലൈലാ അഷ്റഫിന്റെ മാതാവ്, വെള്ളായിക്കോട് മുക്കോരക്കണ്ടി മറിയക്കുട്ടി (67) സ്വകാര്യ ആശുപത്രിയിൽ നിര്യാതയായി. മാവൂർ ഗ്വാളിയോർ റയൺസ് മുൻ ജീവനക്കാരൻ എം. കെ ഇസ്മാഈലിന്റെ ഭാര്യയാണ്. മക്കൾ: മുസ്തഫ( ബിസിനസ്, ദുബൈ), ഫൈസൽ ( ബിസിനസ്), ജമീല( പെരുമണ്ണ). മരുമക്കൾ: കുഞ്ഞഹമ്മദ് പെരുമണ്ണ (ദുബൈ), അഷ്റഫ് (കലിക്കറ്റ് ഡ്രൈവിംഗ് സ്കൂൾ), നിസ , ബേബി.മയ്യിത്ത് വൈകീട്ട് 4 മണിക്ക് വെള്ളായിക്കോട് ജുമുഅത്ത് പള്ളി ശ്മശാനത്തിൽ മറവ് ചെയ്തു.