Sunday, June 22, 2025

അടുക്കള മാലിന്യം തോട്ടില്‍ തളളി ; ആദാമിന്റെ ചായക്കടയില്‍ പ്രതിഷേധം

Must Read

മലാപ്പറമ്പ് ബൈപാസില്‍ ആദാമിന്റെ ചായക്കടയ്ക്ക് മുന്‍പില്‍ ഡി വൈ എഫ് ഐ ചേവായൂര്‍ മേഖല പ്രതിഷേധിക്കുന്നു.

കോഴിക്കോട് : ബീച്ചിന് സമീപത്തെ ആദാമിന്റെ ചായക്കടയില്‍ നിന്നുള്ള മാലിന്യം മലാപറമ്പ് ബൈപാസിന് സമീപം തോട്ടില്‍ തളളിയതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചേവായൂര്‍ മേഖല പ്രവര്‍ത്തകര്‍ ബൈപാസിലെ ആദാമിന്റെ ചായകടയ്ക്ക് മുമ്പില്‍ പ്രതിഷേധം നടത്തി.

വലിച്ചെറിഞ്ഞ മാലിന്യ കെട്ടില്‍ മൂന്ന് ചാക്ക് ഷോപ്പിന് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പ്രതിഷേധം. വിവരം അറിഞ്ഞ് വഴി യാത്രക്കാരും തടിച്ച് കൂടി അനുഭാവം പ്രകടിപ്പിച്ചതോടെ പ്രതിഷേധം കൂടുതല്‍ കനത്തു. നേരത്തെയും കടക്കെതിരെ സമാന പരാതി ഉയര്‍ന്നിരുന്നു. സ്ഥാപനത്തിന്റെ ജനറല്‍ മാനേജറെ പ്രതിഷേധം അറിയിച്ചപ്പോള്‍ മറുപടിയൊന്നും ലഭിച്ചില്ല. പ്രശ്‌ന പരിഹാരത്തിന് ഡി വൈ എഫ് ഐ അറിയിച്ചിട്ടും നേരില്‍ വരാന്‍ വിസമ്മതിിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനിടയില്‍ പോലീസ് ഇടപെട്ട് പ്രശ്‌ന പരിഹാരം നിര്‍ദേശിച്ചു. തുടര്‍ന്ന് സ്വന്തം സ്ഥലത്ത് മാലിന്യം സംസ്‌കരിക്കാമെന്ന സ്ഥാപനവുമായി ബന്ധപെട്ടവര്‍ ഉറപ്പ് നല്‍കിയ ധാരണയില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, മാലിന്യം നീക്കം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സ്വകാര്യ ഏജന്‍സി ചെയ്ത വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് ആദാമിന്റെ ചായക്കട അധികൃതര്‍ പറഞ്ഞു.

ഡി വൈ എഫ് ഐ ചേവായൂര്‍ മേഖല പ്രസിഡന്റ് എം സി ബി നേഷ് , സെക്രട്ടറി എന്‍ സനൂപ്, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ ഷംനാസ് , ഷാമില്‍ , റിനിത്ത് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുബൈര്‍, നടക്കാവ് പോലീസ് എന്നിവര്‍ സ്ഥലത്തെത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img