വാണിമേല്‍: നരിപ്പറ്റ പഞ്ചായത്തിലെ മണ്ടോക്കണ്ടി സ്വദേശിയായ യുവാവ് ഡല്‍ഹിയില്‍ അപകടത്തില്‍ മരിച്ചതായി ഡല്‍ഹി പോലീസ് ബന്ധുക്കളെ അറിയിച്ചു.
മാക്കാവുമ്മല്‍ താമസിക്കും വെമ്മേരികണ്ടി ഇസ്മായില്‍ (27)ആണ് അജ്മീര്‍ യാത്രക്കിടെ അപകടത്തില്‍പ്പെട്ടത്. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതായാണ് വിവരം.
പിതാവ് പരേതനായ ഹുസ്സയിന്‍ (കുടക്). മാതാവ്: ഫാത്തിമ.
സഹോദരങ്ങള്‍: ഹനീഫ, അസ്മ