Thursday, June 19, 2025

അജൈവ മാലിന്യശേഖരണത്തിന് പുതിയ വഴി

Must Read

കോഴിക്കോട്: അഴക് പദ്ധതിയുടെ ഭാഗമായി കോര്‍പറേഷന്‍ പരിധിയില്‍ അജൈവ മാലിന്യശേഖരണത്തിന് പുതിയ വഴി. നാളെ മുതല്‍ ഇത് നടപ്പാക്കും.ഓരോ വാര്‍ഡിലെയും അജൈവമാലിന്യങ്ങള്‍ ഒറ്റദിവസം കൊണ്ട് ശേഖരിക്കുന്ന പരിപാടിയാണിത്. നാളെ രാവിലെ എട്ടിന് നടുവട്ടത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ്തലത്തിലുള്ള ക്ലസ്റ്ററുകള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാവും പ്രവര്‍ത്തനം. സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹായം തേടും. അമ്പത് വീടുകള്‍ അടങ്ങിയ ഒരു ക്ലസ്റ്ററിന് രണ്ട് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉണ്ടാവും. ക്ലസ്റ്ററുകള്‍ക്കായിരിക്കും വാര്‍ഡ്തല ചുമതല.നടുവട്ടത്ത് 47 ക്ലസ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് ഓരോ മാസവും പാഴ്‌വസ്തുക്കള്‍ ശേഖരിക്കും. പുനരുപയോഗത്തിന് സാധ്യമല്ലാത്ത വസ്തുക്കള്‍ ആറുമാസത്തില്‍ ഒരിക്കല്‍ ശേഖരിക്കും. പാഴ്് വസ്തുക്കള്‍ ഞെളിയന്‍പറമ്പ്, നെല്ലിക്കോട്, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ എത്തിക്കും. ആറു മുതല്‍ മറ്റു വാര്‍ഡുകളില്‍ നിന്ന് അജൈവമാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങും. ഒരു ദിവസം മൂന്നു വാര്‍ഡുകളില്‍ എന്ന തോതിലാണ് ശേഖരണം. ശുചിത്വ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തും. ഇതിനായി എരഞ്ഞിപ്പാലത്തെ ശേഖരന്‍ മെമ്മോറിയല്‍ ഹാള്‍ ഉപയോഗപ്പെടുത്തും. പാഴ് വസ്തുക്കള്‍ പലയിടത്തായി കൂട്ടിയിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img