Friday, June 20, 2025

അച്ഛന്‍ ഓടിച്ചിരുന്ന ഓട്ടോ കാറുമായി കൂട്ടിയിടിച്ച് മൂന്നുവയസുകാരന്‍ മരിച്ചു

Must Read

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, അച്ഛനോടിച്ച ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു വയസുകാരന്‍ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പറവൂര്‍ കൊല്ലാപറമ്ബില്‍ ലാന്‍സണിന്റെ മകന്‍ ലിയോണ്‍ ആണ് മരിച്ചത്.
ഓട്ടോ ഓടിച്ചിരുന്ന ലാന്‍സണ്‍, യാത്ര ചെയ്തിരുന്ന പുന്നപ്ര തയ്യില്‍ ഹൗസില്‍ സെബാസ്റ്റ്യന്റെ മകള്‍ ലിജ (38), പുന്നപ്ര തയ്യില്‍ ഹൗസില്‍ റജിയുടെ മക്കളായ ആകാശ് (6), മേഘ (9), പൂങ്കാവ് കല്യാണി നിവാസില്‍ വിപിന്‍ വിനയന്റെ മകള്‍ ധ്വനി (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ലാന്‍സണെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ഇന്നലെ വൈകിട്ട് ആറരയോടെ ബാപ്പുവൈദ്യര്‍ ജങ്ഷന് സമീപം ബൈപ്പാസ് ഫ്ളൈ ഓവറിലായിരുന്നു അപകടം. പൂങ്കാവില്‍ മരണവീട്ടില്‍ പോയതിനു ശേഷം ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിലിടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img