Thursday, June 19, 2025

അങ്കണവാടി കുട്ടികള്‍ക്ക് പോഷക ബാല്യം പദ്ധതി

Must Read

തിരുവനന്തപുരം :സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്കായി വനിതാ ശിശുവികസന വകുപ്പ് 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതി നടപ്പാക്കുന്നു.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് ഉച്ചയ്ക്ക് 12ന് ഡി.പി.ഐ ജവഹര്‍ സഹകരണഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള് 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പദ്ധതിയുടെ ഭാഗമായി അങ്കണവാടി-പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ പാലും മുട്ടയും നല്‍കും.ഒരു കുട്ടിക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം തിങ്കള്‍,വ്യാഴം ദിവസങ്ങളിലും ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും.മൂന്ന് മുതല്‍ ആറു വയസ്സ് വരെയുള്ള നാലു ലക്ഷത്തോളം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിരവികസനം ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img