Wednesday, June 18, 2025

അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്‍കി കുടുംബം മാതൃകയായി

Must Read

കോഴിക്കോട്: കൊയലേരി കുഞ്ഞികൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം പുറക്കാട് അങ്കണവാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കി കുടുംബം മാതൃകയായി. വീടിനോടു ചേര്‍ന്നുള്ള മൂന്നു സെന്റ് സ്ഥലമാണ് കുടുംബം അങ്കണവാടിക്കായി കൈമാറിയത്.

കുഞ്ഞികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ സ്ഥലത്തിന്റെ ആധാരം ഭാര്യ മീനാക്ഷിയമ്മയില്‍ നിന്ന് ഏറ്റുവാങ്ങി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീലാ സമദ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളയ പ്രനില സത്യന്‍, ആര്‍ വിശ്വന്‍, കെ.പി ഷക്കീല , ബ്ലോക്ക് പഞ്ചായത്തംഗം രാജീവന്‍ കൊടലൂര്‍, പഞ്ചായത്തംഗം ജയകൃഷ്ണന്‍, സെക്രട്ടറി രാജേഷ് ശങ്കര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്രാമചന്ദ്രന്‍ കുയ്യണ്ടി സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ രാധ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img