Friday, June 20, 2025

അഖിലേന്ത്യ ബാങ്ക് പണിമുടക്ക്: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ധര്‍ണ്ണ നടത്തി

Must Read

കോഴിക്കോട്: ബാങ്കുകളില്‍ പഞ്ചദിന ബാങ്കിംഗ് സമ്പ്രദായം നടപ്പാക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ബാങ്കുകളിലെ ഒഴിവുകള്‍ നികത്തി കസ്റ്റമര്‍ സേവനം മെച്ചപ്പെടുത്തുക, പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് രാജ്യവ്യാപകമായി നടത്തുന്ന ദ്വിദിന ബാങ്ക് 30, 31 തിയ്യതികളില്‍.

പണിമുടക്കിനോടനുബന്ധിച്ച് കോഴിക്കോട് എസ് ബി ഐ മെയിന്‍ ബ്രാഞ്ചിന് മുന്നില്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വിജേഷ് എം പി (എഐബി ഇ എ), സി അഭിലാഷ് (എ ഐ ബി ഒ സി), വി ഗിരീശന്‍ (എന്‍ സി ബി ഇ), ഒ പ്രജിത്ത് കുമാര്‍ (എ ഐ ബി ഒ എ), സി രാജീവന്‍ (ബെഫി) എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബോധിസത്വന്‍ കെ റെജി, ജിം. കെ, നിധീഷ് കെ, വി ബാലമുരളി, വി അര്‍ ഗോപകുമാര്‍, വി വി രാജന്‍ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img