ദുബൈ: ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ യു.എ.ഇയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി ഇന്ത്യന്‍ അംബാസിഡര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. യു.എ.യില്‍ ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തി.
പാസ്പോര്‍ട്ട് പുതുക്കാന്‍ ഏജന്റുമാരുടെ വാതില്‍ക്കല്‍ അപ്പോയിന്റ്മെന്റിനായി മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിനെക്കുറിച്ചും അടിയന്തിര ഘട്ടങ്ങളില്‍ പോലും സാധാരണക്കാരന് തങ്ങാനാവാത്ത ഫീസ് ചുമത്തുന്ന ‘തത്കാല്‍’ ഒഴിവാക്കേണ്ടതിനെ കുറിച്ചും ഭാരിച്ച സംഖ്യ ഈടാക്കി വിസിറ്റിങ് വിസയില്‍ ആളുകളെ കൊണ്ട് വന്നു സുസ്ഥിരതയില്ലാത്ത കമ്പനികളില്‍ ജോലിക്കുവെച്ചു ശമ്പളവും താമസ സൗകര്യവും നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിയന്ത്രിക്കേണ്ടതിനെ കുറിച്ചുമാണ് കെ.എം.സി.സി നേതാക്കള്‍ സംസാരിച്ചത്.
പ്രവാസി സമൂഹത്തെ കേട്ടും പ്രശ്നങ്ങള്‍ പഠിച്ചും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കെ.എം.സി.സിയുടെ പിന്തുണയും അദ്ദേഹത്തെ അറിയിച്ചു.