ന്യൂഡല്‍ഹി: ‘ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കല്‍’ എന്ന മുന്‍മന്ത്രി എം.എം.മണിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് അവര്‍ പറഞ്ഞു. ‘അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം. കാലങ്ങളായി ഇടത് സ്ത്രീപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഡല്‍ഹിയില്‍ നടത്തുന്നത്. ഭീഷണിക്ക് വഴങ്ങില്ല. നരേന്ദ്ര മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ല’ അവര്‍ പറഞ്ഞു.