Friday, January 16, 2026

ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പാക്കണം : കെ. ജി.പി. എസ്. എച്ച്.എ

Must Read
ഇ ടി കെ ഇസ്മയില്‍, പ്രസിഡണ്ട്

കോഴിക്കോട്- ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്ന് കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഖാദര്‍ കമ്മറ്റി ശുപാര്‍ശ ചെയ്ത പഞ്ചായത്തു വിദ്യാഭ്യാസ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് ഗവ. പ്രൈമറി പ്രഥമാധ്യാപകരെ സ്ഥാനക്കയറ്റം നല്‍കി നിയമിക്കണം. പുതുതായി സ്ഥാനക്കയറ്റം ലഭിച്ച എല്ലാ പ്രധാനാധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, സ്‌കൂളുകളിലെ ഉച്ചഭക്ഷണ ചുമതല കുടുംബശ്രീയെ ഏല്പിക്കുക, പ്രൈമറി പ്രധാനാധ്യാപക തസ്തിക ഗസറ്റഡ് ആക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കെ.പീ മധുസൂദനന്‍ ജനറല്‍ സെക്രട്ടറി

സമ്മേളനം മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ടി കെ അബ്ബാസ് അലി വിദ്യാഭ്യാസ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ടായി ഇ ടി കെ ഇസ്മയില്‍ (കോട്ടയം), ജനറല്‍ സെക്രട്ടറിയായി കെ.പി മധുസൂദനന്‍ ( കണ്ണൂര്‍ ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img